‘സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്ക് നല്‍കാനുള്ള 40 മാസത്തെ ക്ഷാമാശ്വാസ കുടിശ്ശിക ഉടന്‍വിതരണം ചെയ്യുക’; ട്രഷറിയ്ക്ക് മുന്നില്‍ പ്രതിഷേധ സംഗമം നടത്തി കെ.എസ്.എസ്.പി.എ


Advertisement

കൊയിലാണ്ടി: ട്രഷറികള്‍ക്ക് മുന്നില്‍ പ്രതിഷേധ സംഗമം നടത്തി കെ.എസ്.എസ്.പി.എ. സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധത്തില്‍ കേരളത്തിലെ സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്ക് നല്‍കാനുള്ള 40 മാസത്തെ ക്ഷാമാശ്വാസ കുടിശ്ശിക ഉടന്‍വിതരണം ചെയ്യണമെന്ന് സംഗമം ആവശ്യപ്പെട്ടു.

Advertisement

കൊയിലാണ്ടിയില്‍ നടന്ന പ്രതിഷേധ സംഗമം കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് മുരളി തോറോത്ത് ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.എ നിയോജകമണ്ഡലം പ്രസിഡണ്ട് സ്വാഗതവും സംസ്ഥാന കൗണ്‍സിലര്‍ ടി.കെ. കൃഷ്ണന്‍ അധ്യക്ഷതയും വഹിച്ചു.

Advertisement

ചടങ്ങില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി വാഴയില്‍ ശിവദാസന്‍, വേലായുധന്‍ കീഴരിയൂര്‍, മഠത്തില്‍ രാജീവന്‍, വത്സരാജ് തിക്കോടി, പ്രേമന്‍ നന്മന ഇന്ദിര ടീച്ചര്‍, പ്രേമകുമാരി എസ്.കെ. പവിത്രന്‍ ടി.വി. നാരായണന്‍ മാസ്റ്റര്‍.ആര്‍. ബാബുരാജന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

Advertisement