മെഡിസെപ്പ് പദ്ധതി കുറ്റമറ്റതാക്കണം; ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എസ്.എസ്.പി.എ അരിക്കുളം മണ്ഡലം സമ്മേളനം


അരിക്കുളം: കെ.എസ്.എസ്.പി.എ അരിക്കുളം മണ്ഡലം സമ്മേളനം സംഘടിപ്പിച്ചു. സര്‍വ്വീസ് പെന്‍ഷകാര്‍ക്ക് മെഡിസെപ്പ് പദ്ധതികൊണ്ട് യാതൊരു പ്രയോജനവും ലഭിക്കുന്നില്ലെന്നും അതിനാല്‍ പുന:പരിശോധനയ്ക്ക് സര്‍ക്കാര്‍ തയ്യാറാകണമെന്നും കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് കെ.സി. ഗോപാലന്‍ പറഞ്ഞു.

മെഡിസെപ് പദ്ധതിയില്‍ നിന്ന് പിന്‍മാറി ഇഷ്ടമുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ചേരാനുള്ള അവസരം പെന്‍ഷന്‍കാര്‍ക്ക് നല്‍കണമെന്നും പെന്‍ഷന്‍ പരിഷ്‌ക്കരണ കുടിശികയും ഡി.എ.യും ലഭിക്കുന്നില്ല എന്ന് മാത്രമല്ല ഭാരിച്ചചികിത്സാച്ചെലവും പെന്‍ഷന്‍കാര്‍ സ്വയം വഹിക്കേണ്ടി വരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് കെ.സി. ഗോപാലന്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് എം. രാമാനന്ദന്‍ അധ്യക്ഷ്യത വഹിച്ചു. രാമചന്ദ്രന്‍ നീലാംബരി പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ഒ.എം. രാജന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. പുതിയ ഭാരവാഹികളായി സത്യന്‍ തലയഞ്ചേരി പ്രസിഡണ്ടായും സി. മോഹന്‍ദാസ് സെക്രട്ടറിയായും രാമചന്ദ്രന്‍ നീലാംബരി ട്രഷറര്‍റായും തിരഞ്ഞെടുത്തു.

നിയോജക മണ്ഡലം പ്രസിഡണ്ട് ഇ.കെ. ബാലന്‍, കെ. അഷറഫ്, സി.എം. ജനാര്‍ദ്ദനന്‍, കെ.കെ. നാരായണന്‍ മാസ്റ്റര്‍, കെ. വല്ലീ ദേവി, യു.രാജന്‍, രഘുനാഥ് എഴുവങ്ങാട്ട്, ഇ. ദിവാകരന്‍ മാസ്റ്റര്‍, ഇ.കെ. ഭാസ്‌ക്കരന്‍, ശശീന്ദ്രന്‍ നമ്പൂതിരി, കെ. ശശി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി സത്യന്‍ തലയഞ്ചേരി സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ വി.വി.എം. ബഷീര്‍ നന്ദിയും പറഞ്ഞു.

Summary: KSSPA Arikulam Constituency Conference was organized.