കെ.എസ്.ആര്‍.ടി.സിയുടെ അവധിക്കാല യാത്രയില്‍ വാഗമണ്‍-കുമിളി പാക്കേജിന് വന്‍ സ്വീകാര്യത;യാത്രയ്ക്ക് താല്‍പര്യമുള്ളവര്‍ക്ക് ഇനിയും അവസരം


Advertisement

കോഴിക്കോട്: ഓണാവധി കണക്കിലെടുത്ത് കെ.എസ്.ആര്‍.ടി.സി ആരംഭിച്ച ടൂര്‍ പാക്കേജിന് ഇത്തവണ ലഭിച്ചത് വന്‍ സ്വീകാര്യത. ജില്ലയുടെ വിവിധ ഭാഗത്തുനിന്നും സ്ത്രീകളും പ്രായമായവരും അടക്കം നിരവധി പേരാണ് യാത്രയ്ക്കായെത്തിയത്.

Advertisement

വാഗമണ്‍-കുമിളി യാത്രയോടാണ് ഒട്ടേറെയാളുകള്‍ താല്‍പര്യം കാണിച്ചത്. മൂന്ന് ബസ് ആളുകളാണ് ഈ പാക്കേജിനായി ബുക്ക് ചെയ്തത്. രണ്ട് ബസുകള്‍ ഇതിനകം യാത്ര പൂര്‍ത്തിയാക്കി. തമിഴ്‌നാട്ടിലെ കാര്‍ഷിക രീതിയും കേരളത്തിന്റെ കാര്‍ഷിക രീതിയും താരതമ്യം ചെയ്ത് മുന്തിരിത്തോട്ടത്തിന്റെ സൗന്ദര്യം ആവോളം നുകര്‍ന്ന് ആടിയും പാടിയും ഏവരും യാത്ര ആഘോഷിച്ചു. അഞ്ച് വയസുമുതല്‍ 75 വയസ് വരെ പ്രായമുള്ളവരുണ്ടായിരുന്നു ഇക്കൂട്ടത്തില്‍. സൈലന്റ് വാലി തൊള്ളായിരം കണ്ടി നെല്ലിയാമ്പതി പാക്കേജിനും ആവശ്യക്കാര്‍ ഏറെയാണ്.

Advertisement

സെപ്തംബറില്‍ അഞ്ച് ബസ് ബുക്കിങ് എടുക്കാനാണ് തീരുമാനം. യാത്രാ തിയ്യതി നിശ്ചയിച്ചശേഷം അറിയിക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക 9846 100728 9544477954 കോഡിനേറ്റര്‍ 99617 61708.

Advertisement