കൊയിലാണ്ടിയില്‍ നിന്നും പാലക്കാട്ടേയ്ക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് ആരംഭിച്ചു


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നിന്നും പാലക്കാട്ടേയ്ക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് ആരംഭിച്ചു. ഇന്നലെ മുതലാണ് സര്‍വീസ് ആരംഭിച്ചത്. കൊയിലാണ്ടിയില്‍ നിന്നും രാവിലെ 6: 10ന് പുറപ്പെട്ട് ഉള്ള്യരി, ബാലുശ്ശേരി, താമരശേരി ഓമശേരി മുക്കം, അരീക്കോട്, മഞ്ചേരി, പെരിന്തല്‍മണ്ണ വഴി പാലക്കാട് രാവിലെ 11.20ന് എത്തിച്ചേരുന്ന വിധമാണ് സര്‍വീസ നടത്തുക.

പാലക്കാട് നിന്ന് 12.30ന് കൊയിലാണ്ടിയിലേക്ക് നടത്തുന്ന സര്‍വീസ് വൈകീട്ട് 5.50 ന് കൊയിലാണ്ടിയില്‍ എത്തിച്ചേരും. കെഎസ്ആര്‍ടിസിയുടെ പുതിയ സര്‍വീസ് യാത്രക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ. നേരത്തെ കൊയിലാണ്ടി-താമരശ്ശേരി റൂട്ടില്‍ ആറോളം കെ.എസ്.ആര്‍.ടി.സി ബസ്സ് സര്‍വ്വീസുകള്‍ നടത്തിയിരുന്നു. ഈ റൂട്ടില്‍ നല്ല ലാഭം ലഭിച്ചിരുന്നു. എന്നാല്‍ നിലവില്‍ ഒരു ബസ്സ് മാത്രമാണ് ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്നത്.

കൊയിലാണ്ടി- പാലക്കാട് സര്‍വീസ് ലാഭകരമായാല്‍ ഈ റൂട്ട് സ്ഥിരമാക്കുമെന്നാണ് അറിയുന്നത്.