വെറും രണ്ട് രേഖകള്‍ മതി, കറണ്ട് കക്ഷണന്‍ എളുപ്പം കിട്ടും! വൈദ്യുതി കണക്ഷന്‍ നടപടിക്രമങ്ങള്‍ ലഘൂകരിച്ച് കെ.എസ്.ഇ.ബി


കോഴിക്കോട്: വൈദ്യുതി കണക്ഷനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ച് കെ.എസ്.ഇ.ബി. ഇത് പ്രകാരം വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിനുള്ള അപേക്ഷയോടൊപ്പം പരമാവധി രണ്ട് രേഖകള്‍ കൂടി വെച്ചാല്‍ പുതിയ കണക്ഷന്‍ ലഭിക്കും. അപേക്ഷകന്റെ തിരിച്ചറിയല്‍ രേഖയും വൈദ്യുതി കണക്ഷന്‍ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷകന്റെ നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖയുമാണ് അപേക്ഷയ്‌ക്കൊപ്പം നല്‍കേണ്ടത്.
[ad2]

കൂടാതെ വ്യവസായ എസ്റ്റേറ്റുകള്‍/ വ്യവസായ പാര്‍ക്കുകള്‍ / സ്പെഷ്യല്‍ എക്കണോമിക് സോണുകള്‍ എന്നിവിടങ്ങളില്‍ വൈദ്യുതി കണക്ഷന്‍ എടുക്കാന്‍ അലോട്ടുമെന്റ് ലെറ്റര്‍ മാത്രം മതി. (ഉടമസ്ഥത തെളിയിക്കുന്ന രേഖ ആവശ്യമില്ല)

[ad1]
വ്യാവസായിക കണക്ഷന്‍ ലഭിക്കുന്നതിന് പഞ്ചായത്തു ലൈസന്‍സോ വ്യാവസായിക ലൈസന്‍സോ / രജിസ്‌ട്രേഷനോ ആവശ്യമില്ല. പവര്‍ അലോക്കേഷന്‍ നിര്‍ബന്ധമില്ല. ഇത് ഉപഭോക്താവിന് ആവശ്യമെങ്കില്‍ (ബാങ്ക് ലോണ്‍ തരപ്പെടുത്തുന്നതിനും മറ്റും) മാത്രം അപേക്ഷിക്കാവുന്നതാണ്.