കെ.എസ്.ഇ.ബി മൂടാടി, അരിക്കുളം സെക്ഷനുകളില്‍ നാളെ വൈദ്യുതി മുടങ്ങും


മൂടാടി: കെ.എസ്.ഇ.ബി മൂടാടി അരിക്കുളം സെക്ഷനുകളില്‍ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും.

രാവിലെ ഒമ്പതുമണി മുതല്‍ ഉച്ചയ്ക്ക് മൂന്നുമണിവരെ നന്തി അറബിക് കോളേജ്, ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്, ഇന്ദു കമ്പോണന്റ്‌സ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളില്‍ വൈദ്യുതി വിതരണം തടസപ്പെടും. പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാലാണ് വൈദ്യുതി തടസപ്പെടുന്നത്.

രാവിലെ ഏഴര മുതല്‍ പത്തര വരെ കണ്ണികുളം പള്ളി ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളിലും പത്തര മുതല്‍ ഉച്ചയ്ക്ക് രണ്ടര വരെ പുളിയഞ്ചേരി ഹെല്‍ത്ത് സെന്റര്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളിലും ഭാഗികമായി വൈദ്യുതി വിതരണം തടസപ്പെടും. എല്‍.ടി ടച്ചിങ് ക്ലിയറന്‍സ് നടക്കുന്നതിനാലാണ് വൈദ്യുതി തടസപ്പെടുന്നത്.

ടച്ചിങ് ക്ലിയറന്‍സ് നടക്കുന്നതിനാല്‍ ദാനഗ്രാം ട്രാന്‍സ്‌പോര്‍ പരിസരങ്ങളില്‍ രാവിലെ ഏഴര മുതല്‍ പതിനൊന്നു മണിവരെ വൈദ്യുതി വിതരണം തടസപ്പെടും. ഇതിന് പുറമേ പാച്ചാക്കല്‍ ട്രാന്‍സ്‌ഫോര്‍ പരിസരങ്ങളിലും രാവിലെ പതിനൊന്ന് മുതല്‍ ഉച്ചയ്ക്ക് രണ്ടര വരെ വൈദ്യുതി വിതരണം തടസപ്പെടും.

സ്‌പെയര്‍ വര്‍ക്കിന്റെ ഭാഗമായി രാവിലെ ഒമ്പതു മണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ പാറോല്‍ താഴെ ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളില്‍ ഭാഗികമായി വൈദ്യുതി വിതരണം തടസപ്പെടും.

അരിക്കുളം സെക്ഷന്‍:

കാളിയത്ത് മുക്ക് ട്രാന്‍സ്‌ഫോമറിന്റെ പരിധിയില്‍ വരുന്ന ചവറങ്ങാട്ട്, മൂലക്കല്‍ താഴെ റോഡ്, പുത്തൂപ്പട്ട റോഡ് ഭാഗങ്ങളില്‍ രാവിലെ 7.30 മുതല്‍ 12വരെയും പുത്തൂപ്പട്ട ട്രാന്‍സ്‌ഫോമറിലെ ആനപൊയില്‍ അംഗന്‍വാടി, കാളിയത്ത് മുക്ക് റോഡ് ഭാഗങ്ങളില്‍ 12 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയും വരെയും എല്‍.ടി ടച്ചിങ്സിന്റെ ഭാഗമായി വൈദ്യുതി മുടങ്ങും.

എ ജി പാലസ്, മഞ്ഞളാട് കുന്ന് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ ലൈന്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ രാവിലെ 09:00 AM മണി മുതല്‍ ഉച്ചക്ക് 02:30 PM മണി വരെ HT Line maintenance വര്‍ക്കിന്റെ ഭാഗമായി വൈദ്യുതി മുടങ്ങും.

ബിസ്‌ക്കറ്റ് ഫാക്ടറി, നായാടന്‍ പുഴ, മുത്താമ്പി, കോഴിപ്പുറത്ത് കോളനി എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ ലൈന്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ രാവിലെ 09:00 AM മണി മുതല്‍ 11:30AM മണി വരെ HT Line maintenance വര്‍ക്കിന്റെ ഭാഗമായി വൈദ്യുതി മുടങ്ങും.

ഊരള്ളൂര്‍, കൊരട്ടി, അരണ്യ എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ ലൈന്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ 05-02-2025 ബുധനാഴ്ച്ച രാവിലെ 11:00 AM മണി മുതല്‍ ഉച്ചക്ക് 01:30 PM മണി വരെ HT Line maintenance വര്‍ക്കിന്റെ ഭാഗമായി വൈദ്യുതി മുടങ്ങും. മാന്യ ഉപഭോക്താക്കള്‍ സഹകരിക്കുക.

Summary: KSEB Moodadi and Arikulam sections to face power outage tomorrow