അക്ഷയ കേന്ദ്രങ്ങള്‍ വഴിയുള്ള വൈദ്യുതി ചാര്‍ജ് ശേഖരണം അവസാനിപ്പിച്ചതായി കെ.എസ്.ഇ.ബി


കോഴിക്കോട്: അക്ഷയ കേന്ദ്രങ്ങള്‍ വഴിയുള്ള വൈദ്യുതി ചാര്‍ജ് ശേഖരണം അവസാനിപ്പിച്ചതായി കെഎസ്ഇബിയുടെ ഫുള്‍ ബോര്‍ഡ് യോഗം ഉത്തരവ് പുറപ്പെടുവിച്ചു. കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മിഷനും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡും തമ്മില്‍ ഉണ്ടാക്കിയ കരാറിന്റെ കാലാവധി ഏകദേശം 9 വര്‍ഷം കഴിഞ്ഞിട്ടും പുതുക്കാത്തതിനാല്‍ നിയമപരമായി നിലനില്‍ക്കുന്നില്ലെന്നും പണമയയ്ക്കുന്നതിലെ കാലതാമസം കെഎസ്ഇബിഎല്ലിന്റെ പണമൊഴുക്കില്‍ വലിയ സ്വാധീനം ചെലുത്തുന്നുവെന്നുള്ള കാര്യങ്ങളടക്കം പരിഗണിച്ചുകൊണ്ടാണ് ഉത്തരവ്.

കെഎസ്ഇബിഎല്ലിന്റെ അക്കൗണ്ടിലേക്ക് വൈദ്യുതി ചാര്‍ജ് തുക കൈമാറ്റം ചെയ്യാന്‍ വൈകിയതിനാല്‍ പൊതുമധ്യത്തില്‍ കെഎസ്ഇബിഎല്ലിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കുകയും കെഎസ്ഇബിഎല്‍ സ്ഥിരമായി പണമടയ്ക്കല്‍ വൈകുന്നത് സംബന്ധിച്ച് ആശങ്ക ഉന്നയിക്കുന്നുണ്ടെങ്കിലും കെഎസ്‌ഐടിഎം അനുകൂലമായ ഒരു സമീപനവും സ്വീകരിക്കുന്നില്ലെന്നും കാട്ടിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.