കൃഷിശ്രീ കാര്‍ഷിക സംഘത്തിന്റെ നിലമൊരുക്കലിന് ഇനി വേഗം കൂടും; ഉഴുതുമറിക്കാന്‍ പുതിയ പവര്‍ ടില്ലറായി


Advertisement

കൊയിലാണ്ടി: കൃഷിശ്രീ കാര്‍ഷിക സംഘം കൊയിലാണ്ടിയ്ക്ക് പുതിയ പവര്‍ ടില്ലറായി. പുതുതായി വാങ്ങിയ പവര്‍ ടില്ലറിന്റെ ഉദ്ഘാടനം നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ.സത്യന്‍ നിര്‍വഹിച്ചു.

Advertisement

കൃഷി ഓഫീസര്‍ വിദ്യജ, കൗണ്‍സിലര്‍മാരായ ടി.പി.ശൈലജ, രമേശന്‍ മാസ്റ്റര്‍, കെ.എം.നന്ദനന്‍, അരീക്കല്‍ ഷീബ, ശക്തന്‍കുളങ്ങര ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ രാമചുന്ദ്രന്‍ പുത്തന്‍പുരയില്‍ ബാലകൃഷണല്‍ ചാത്തോത്ത്, കൃഷിശ്രീ ഡയറക്ടര്‍മാരായ ഹരീഷ് പ്രഭാത്, ഷിജു തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. സംബന്ധിച്ച ചടങ്ങിന് സെക്രട്ടറി എന്‍.കെ.രാജഗോപാലന്‍ സ്വാഗതവും പ്രസിഡന്റ് പ്രമോദ് രാരോത്ത് നന്ദിയും പറഞ്ഞു.

Advertisement
Advertisement