ലഹരിക്കെതിരെ ഒറ്റക്കെട്ടായി മുന്നോട്ട്; പേരാമ്പ്രയില്‍ ലഹരിവിരുദ്ധ റാലിയുമായി കെ.പി.പി.എ
പേരാമ്പ്ര: കേരള പ്രൈവറ്റ് ഫാർമസിസിസ്റ്റ്‌സ് അസോസിയേഷൻ (KPPA) പേരാമ്പ്ര ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. ‘പേരാമ്പ്ര പെരുമയുമായി’ സഹകരിച്ച് കൊണ്ട് നടത്തിയ റാലി എക്സൈസ് ഇൻസ്പക്ടർ അശ്വിൻ കുമാർ പേരാമ്പ്ര മാർക്കറ്റ് പരിസരത്ത് വെച്ച് ഫ്ലാഗ് ഓഫ് ചെയ്തു.
തുടർന്ന് ലഹരി വിരുദ്ധ സന്ദേശങ്ങൾ ആലേഖനം ചെയ്ത പ്ലക്കാർഡുകൾ ഉയർത്തി നടത്തിയ റാലി ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. തുടർന്ന് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ.പി ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. കേരള ഫാർമസി കൗൺസിൽ പ്രസിഡണ്ട് ഒ.സി നവീൻ ചന്ദ് മുഖ്യപ്രഭാഷണം നടത്തി.
സംഘടന സംസ്ഥാന സെക്രട്ടറി നവീൻ ലാൽ പാടിക്കുന്ന്, സംസ്ഥാന കമ്മറ്റി അംഗം ടി.വി രാഖില, ജില്ലാ സെക്രട്ടറി എം.ജിജീഷ് എന്നിവർ സംസാരിച്ചു. ഏരിയാ പ്രസിഡണ്ട് സി.സി ഉഷ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ ട്രഷറർ സലീഷ് കുമാർ എസ്.ഡി അധ്യക്ഷത വഹിച്ചു. ഏരിയാ ട്രഷറർ എൻ.വി പ്രേംനാഥ് നന്ദി പറഞ്ഞു. റാലിക്ക് റനീഷ് എ.കെ, രാജീവൻ പി.കെ, രജീഷ പി.കെ, ഷോജി വി.എം, ശ്രീശാന്ത് യു.പി, മുഹമ്മദ് ഷാഫി, പ്രശാന്ത് കുമാർ എ.പി എന്നിവർ നേതൃത്വം നല്‍കി.
Description: KPPA holds anti-drug rally in Perambra