കുട്ടികള്‍ക്ക് വയറു നിറയെ അരിപ്പായസം കുടിക്കാം; കൊയ്ത്തുത്സവം നടത്തി കെ.പി.എം.എസ്.എം.എച്ച്.എസ്.എസ്. അരിക്കുളം എന്‍.എസ്.എസ് യൂണിറ്റ്


അരിക്കുളം: കെ.പി.എം.എസ്.എം.എച്ച്.എസ്.എസ്. അരിക്കുളം എന്‍.എസ്.എസ് യൂണിറ്റിന്റെ നോതൃത്വത്തില്‍ കൊയ്ത്തുത്സവം സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഷഫീഖ് അലിയും, മാനേജ്മെന്റ് പ്രധിനിധി ബീരാന്‍ഹാജിയും സംയുക്തമായി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.

പ്രോഗ്രാം ഓഫീസര്‍ എം.എസ്. ദിലീപ് സ്വാഗതം പറഞ്ഞു. ആര്‍.കെ. നജ്മ, വി.എം. നിജീഷ്, സി. ഫാസില്‍, എ. വിമല്‍, കെ.പി. അബ്ദുള്‍ റഹ്മാന്‍, എം.സി. ഷിജു, മിര്‍ദാസ് മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.

നെല്‍കൃഷിയുടെ മഹത്വവും പാരമ്പര്യവും ആവശ്യകതയും വിദ്യാര്‍ത്ഥികളില്‍ എത്തിക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം. പരിപാടിയുടെ ഭാഗമായി ഇതിലൂടെ ലഭിക്കുന്ന അരികൊണ്ടുണ്ടാക്കിയ പായസം സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വിതരണം ചെയ്യും.