കെ.പി.എ റഹീം പുരസ്‌കാരം തിക്കോടി നാരായണന്


തിക്കോടി: ഗാന്ധിയൻ കെ.പി.എ റഹീമിന്റെ സ്മരണയ്ക്കായി പാനൂര്‍ സ്മൃതിവേദി ഏര്‍പ്പെടുത്തിയ പുരസ്‌കാരം തിക്കോടി നാരായണന്. 11,111 രൂപയും ഫലകവുമാണ് പുരസ്‌കാരം. പുരസ്കാരം റഹിം മാസ്റ്റരുടെ ഓർമ്മദിനമായ ജനുവരി 13ന് പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ നാരായണന് സമ്മാനിക്കും.

വിനയം, ലാളിത്യം, സത്യസന്ധത എന്നീ മൂല്യങ്ങൾ കൈവിടാതെ തികഞ്ഞ ഗാന്ധിയനായി ജീവിതംനയിക്കുന്ന തിക്കോടി നാരായണൻ 92-ാം വയസ്സിലും സാമൂഹിക രംഗത്ത് കർമനിരതനാണെന്ന് സ്മൃതിവേദി ഭാരവാഹികള്‍ പറഞ്ഞു. സി.കെ ഗോവിന്ദന്‍ നായര്‍, ഡബ്ല്യൂ.സി ബാനര്‍ജി മുതല്‍ കൃപലാനിവരെ, ലീഡര്‍- ഓര്‍മ്മയിലൊരു പൂമരം, ജീവാര്‍പ്പണം ചെയ്ത ദേശാഭിമാനികള്‍ എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്‌.

ചൂര്യായി ചന്ദ്രൻ, അഡ്വ. പി.കെ രവീന്ദ്രൻ, സി.വി. രാജൻ, യാക്കൂബ് എലാങ്കോട്, കെ.സി. കുഞ്ഞിക്കണ്ണൻ, കെ.ടി. ശ്രീധരൻ, കെ. ഹരിന്ദ്രൻ, ദിനേഷ് ചമ്പാട് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Description: KPA Rahim Award to Thikkodi Narayan