കോഴിക്കോട് ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥി മരിച്ചു: മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തി


കോഴിക്കോട്:  കളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥി മരിച്ചു. കോഴിക്കോട് ചാമുണ്ടിവളപ്പ് സ്വദേശി സുലൈമാന്റെ മകന്‍ മുഹമ്മദ് സെയ്ദ് (14) ആണ് മരിച്ചത്.

ഇന്നലെ കോതിപ്പാലത്താണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. സെയ്ദിനെക്കൂടാതെ മൂന്ന് കൂട്ടികളും ഒഴുക്കില്‍പ്പെട്ടിരുന്നു. ഉടനെ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. നാലുപേരെയും രക്ഷപ്പെടുത്തിയെങ്കിലും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും സെയ്ദ് മരണപ്പെടുകയായിരുന്നു.