കോഴിക്കോട്  റവന്യൂ ജില്ലാ സ്‌കൂള്‍സ് സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിന് കൊയിലാണ്ടി സ്‌റ്റേഡിയത്തില്‍ തുടക്കം


കൊയിലാണ്ടി: കൊയിലാണ്ടി സ്‌റ്റേഡിയത്തില്‍ കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍സ് സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി. ലോക കേരള സഭ അംഗം പി. കെ കബീര്‍ സലാല ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം പി. ഷഫീഖ് അധ്യക്ഷത വഹിച്ചു.


കെ. അബ്ദുല്‍ മുജീബ്, എം.വി ഷഫ്‌നാസ്, ടി.യു ആദര്‍ശ്, കെ.കെ ഷിബിന്‍, സി.സി മുഹമ്മദ് ഹംറാസ്, ഡി. ദിന്യ, വിപുല്‍ ബി ഗോപാല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പി.എം എഡ്വെര്‍ഡ് സ്വാഗതവും അനീസ് മടവൂര്‍ നന്ദിയും പറഞ്ഞു.