വന്‍തോതില്‍ എം.ഡി.എം.എയുമായി കോഴിക്കോട് സ്വകാര്യ ബസ് ഡ്രൈവറും കൂട്ടാളിയും പിടിയില്‍


Advertisement

കോഴിക്കോട്: മാരക രാസലഹരിമരുന്നായ എം.ഡി.എം.എയുമായി കോഴിക്കോട് ബസ് ഡ്രൈവറും കൂട്ടാളിയും പിടിയില്‍. കൊടുവള്ളി പന്നിക്കോട്ടൂര്‍ മൈലാങ്കകര സ്വദേശി സഫ്താര്‍ ആഷ്മി (31), കൂട്ടാളി ബാലുശ്ശേരി മങ്ങാട് അത്തിക്കോട് സ്വദേശി റഫീഖ് (35) എന്നിവരാണ് പിടിയിലായത്. പുല്ലൂരാംപാറ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് സഫ്താര്‍ ആഷ്മി.

Advertisement

ഇയാള്‍ മുന്‍പ് 55 കിലോ കഞ്ചാവുമായി നിലമ്പൂരില്‍ നിന്നും 2.5 കിലോ കഞ്ചാവുമായി കൊടുവള്ളിയിലെ വീട്ടില്‍ വച്ചും പിടിയിലായിരുന്നു. ഈ കേസില്‍ വിചാരണ നടന്നുവരികയാണ്. റഫീക്ക് ലോറി ഡ്രൈവറാണ്. ആഡംബര കാറുകളില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് എത്തിച്ചിരുന്നത് ഇവരാണെന്ന് പൊലീസ് പറഞ്ഞു. നഗരത്തിലെ പ്രധാന ഹോട്ടലുകള്‍, ബാറുകള്‍, ആശുപത്രികള്‍ എന്നിവയുടെ പാര്‍ക്കിങ് ഗ്രൗണ്ടുകളാണ് ലഹരിമരുന്ന് കൈമാറ്റത്തിന് തിരഞ്ഞെടുത്തിരുന്നത്.

Advertisement

102.88 ഗ്രാം എം.ഡി.എം.എയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. കോഴിക്കോട് സിറ്റി നാര്‍കോട്ടിക് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.എ.ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സ്‌ക്വാഡും കോഴിക്കോട് ടൗണ്‍ എസിപി അഷ്‌റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിലുള്ള നടക്കാവ് പൊലീസും ചേര്‍ന്നാണ് പ്രതികളെ പിടിച്ചത്. ജില്ലയുടെ പല ഭാഗങ്ങളിലും ലഹരിമരുന്നിന്റെ ഉപയോഗവും വില്‍പനയും വ്യാപകമായതിനാല്‍ കഴിഞ്ഞ ഒരു മാസമായി പൊലീസ് രഹസ്യനിരീക്ഷണം നടത്തിവരികയായിരുന്നു. ഈ ആഴ്ചയില്‍ തന്നെ ഡാന്‍സാഫിന്റെ മൂന്നാമത്തെ ലഹരിമരുന്ന് വേട്ടയാണിത്.

Advertisement

ഡാന്‍സാഫ് സബ് ഇന്‍സ്‌പെക്ടര്‍മാരായ മനോജ് ഇടയേടത്ത്, കെ.അബ്ദുറഹ്‌മാന്‍, അനീഷ് മൂസാന്‍ വീട്, കെ.അഖിലേഷ്, സുനോജ് കാരയില്‍, പി.കെ.സരുണ്‍ കുമാര്‍, എം.കെ.ലതീഷ്, ഷിനോജ് മംഗലശ്ശേരി, എന്‍.കെ.ശ്രീശാന്ത്, ഇ.വി.അതുല്‍, പി.അഭിജിത്ത്, പി.കെ.ദിനീഷ്, കെ.എം.മുഹമ്മദ് മഷ്ഹൂര്‍ എന്നിവരും നടക്കാവ് പൊലീസിലെ എസ്‌ഐമാരായ ലീല, ധനേഷ്, റെനീഷ്, ജിത്തു, ഷോബിക്, റഷീദ് എന്നിവരും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Summary: Kozhikode private bus driver and accomplice arrested with large quantity of MDMA