പെരുന്നാള്‍ ആഘോഷിക്കാന്‍ അല്‍ഐനിലേക്കുപോയ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് കോഴിക്കോട് സ്വദേശിനി മരിച്ചു


Advertisement

അബുദാബി: പെരുന്നാളാഘോഷിക്കാന്‍ അല്‍ഐനിലേക്കുപോയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് കോഴിക്കോട് സ്വദേശിനി മരിച്ചു. അജ്മാനില്‍ താമസമാക്കിയ കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശിനി സജിന ബാനുവാണ് (54) മരിച്ചത്.

Advertisement

ഇവര്‍ സഞ്ചരിച്ച വാഹനം റിസോര്‍ട്ടിനുസമീപം ഓഫ് റോഡില്‍ മറിയുകയായിരുന്നു. വാഹനമോടിച്ചിരുന്ന മകന്‍ ജര്‍വീസ് നാസ്, ഭര്‍ത്താവ് പി.കെ. നസീര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. മൃതദേഹം അല്‍ ഐന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

നിയമനടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് സാമൂഹികപ്രവര്‍ത്തകര്‍ അറിയിച്ചു.

Advertisement
Advertisement