കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപണം; കോഴിക്കോട് കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് കാർ യാത്രക്കാരുടെ മർദ്ദനം
കോഴിക്കോട്: കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് നേരെ മര്‍ദ്ദനം. കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവര്‍ പി സുബ്രഹ്‌മണ്യത്തിനാണ് കാർ യാത്രക്കാരുടെ മർദനം ഏറ്റത്.
മാങ്കാവ് ഭാഗത് വെച്ച് കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് കാറിലുണ്ടായിരുന്നവർ കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. ബസ് പാലക്കാട് നിന്നും കോഴിക്കോടേക്ക് വരുന്നതിനിടെയായിരുന്നു സംഭവം. പരിക്കേറ്റ ഡ്രൈവര്‍ കോഴിക്കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
It is alleged that the car was not given way; Kozhikode KSRTC driver assaulted by car passengers