അഞ്ഞൂറില്‍പ്പരം വളണ്ടിയര്‍ന്മാര്‍ക്ക് പരിചരണവും പരിശീലനവും; കോഴിക്കോട് ഇനിഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയര്‍ കിപ്പ് ജില്ലാതല വളണ്ടിയര്‍ സംഗമം ചേമഞ്ചേരിയില്‍ വച്ച് സംഘടിപ്പിച്ചു
കൊയിലാണ്ടി: കോഴിക്കോട് ഇനിഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയര്‍ കിപ്പ് (KIP) ജില്ലാതല വളണ്ടിയര്‍ സംഗമം അഭയം ചേമഞ്ചേരിയുടെ ആതിഥേയത്തത്തില്‍ പൂക്കാട് കലാലയം സര്‍ഗ്ഗവനിയില്‍ വെച്ചു നടന്നു.
ജില്ലയിലെ 81 ക്ലിനിക്കുകളില്‍ നിന്നും എത്തിച്ചേര്‍ന്ന അഞ്ഞൂറില്‍പരം സന്നദ്ധ വളണ്ടിയര്‍മാര്‍ക്ക് പരിചരണവും പരിശീലനവും ഗുണമേന്‍മയോടെ എന്ന ആശയത്തില്‍ ഊന്നിയാണ് ക്‌ളാസുകളും ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിച്ചു. ഡബ്‌ളിയു. എച്ച് ഒ. കൊളാബ്രേറ്റിംഗ് ഡയറക്ടര്‍ ഡോ. കെ. സുരേഷ്‌കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് ഇനീഷ്യറ്റീവ് ഇന്‍ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ കെ. അബ്ദുള്‍മജീദ് അധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് ഗൃഹപരിചരണം ഗുണനിലവാരം എന്ന പുസ്തകത്തിന്റെ പ്രകാശനം കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എന്‍ അശോകന്‍ നിര്‍വ്വഹിച്ചു.കിപ്പ് ( ഗകജ) ട്രഷറര്‍ ഒ.ടി. സുലൈമാന്‍ പുസ്തകം ഏറ്റുവാങ്ങി.
കിപ്പ് ജനറല്‍ സെക്രട്ടറി നിസാര്‍ അഹമ്മദ,് ബിജുമോന്‍ എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സാലിഹ് വളാഞ്ചേരി ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കെ. മധുസൂദനന്‍ സ്വാഗതവും സത്യനാഥന്‍ മാടഞ്ചേരി നന്ദിയും പറഞ്ഞു. ഡോ. അതുല്‍ ജോസഫ് മാനുവല്‍, ഡോ.വര്‍ഷ, ഡോ. വിഷ്ണുപ്രസാദ്, സുഹാസ് നമ്പാത്ത് മറിയാമ്മ ബാബു, ശശി കൊളോത്ത് എന്നിവര്‍ ക്ലാസ് എടുത്തു.