കോഴിക്കോട് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളുകളിലേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു; വിശദമായി അറിയാം


കോഴിക്കോട്: കോഴിക്കോട് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളുകളിലേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു. ഏഴാം ക്ലാസ് പാസ്സായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. www.polyadmission.org/ths എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. സ്‌ക്കൂളില്‍ വന്ന് ഹെല്‍പ് ഡെസ്‌ക് വഴിയും അപേക്ഷിക്കാം.

യോഗ്യത ഏഴാം ക്ലാസ് പാസ്. പ്രായം 2025 ജൂണ്‍ ഒന്നിന് 16 പൂര്‍ത്തിയാകരുത്. പഠന മാധ്യമം ഇംഗ്ലീഷ് (മലയാളം മീഡിയകാര്‍ക്കും അപേക്ഷിക്കാം).

അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രില്‍ എട്ട്.
രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഏപ്രില്‍ 10 ന് നടക്കുന്ന എന്‍ട്രന്‍സ് പരീക്ഷയില്‍ പങ്കെടുക്കാം. ഫോണ്‍: 9496439145, 9495455434, 9400006490.

Summary: Kozhikode Govt. Technical High Schools admission process has begun; know the details.