കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് സെക്യൂരിറ്റി അഭിമുഖം 25 ന്; വിശദമായി നോക്കാം 


കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ 755 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേയ്ക്ക് ആരോഗ്യ ദൃഡഗാത്രരായ വിമുക്തഭടന്‍മാരെ താല്‍കാലിക സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുന്നു.

പ്രായം 57 ല്‍ താഴെ.   ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 25 ന് രാവിലെ 10 മണിക്ക് അസ്സല്‍ രേഖകള്‍ സഹിതം എച്ച്ഡിഎസ് ഓഫീസില്‍ എത്തണം. ഫോണ്‍: 0495-2355900.