കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ അസിസ്റ്റന്റ് പ്ലേസ്‌മെന്റ് ഓഫീസര്‍ നിയമനം നടത്തുന്നു; വിശദമായി അറിയാം


കോഴിക്കോട് : സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ 2024-25 അദ്ധ്യയന വര്‍ഷത്തേക്ക് അസിസ്റ്റന്റ് പ്ലേസ്‌മെന്റ് ഓഫീസറുടെ ഒഴിവിലേക്കുള്ള നിയമനത്തിന് അഭിമുഖം നടത്തുന്നു. ഏകീകൃത മാസവേതനം : 25,000 രൂപ.

യോഗ്യത : ഏതെങ്കിലും വിഷയത്തില്‍ പി.ജി. ഡിഗ്രി അല്ലെങ്കില്‍ എം.ബി.എ / എം.സി.എ. + ഏതെങ്കിലും വിഷയത്തില്‍ യു. ജി, ഡിഗ്രി. ഇംഗ്ലീഷില്‍ വാക്കാലും രേഖാമൂലവും ആശയവിനിമയം നടത്താനുള്ള കഴിവുണ്ടായിരിക്കണം.

ഉയര്‍ന്ന പ്രായപരിധി: 40 വയസ്സ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് ഒന്‍പതിന് രാവിലെ 10:30 മണിക്ക് സ്ഥാപനത്തില്‍ നേരിട്ട് എത്തണം.