പഴകിയ പാൽ, ചീഞ്ഞ മത്സ്യം, കേടായ പച്ചക്കറികൾ; ജില്ലയിൽ പരിശോധന കർശനം; ദോശ കഫെ ആൻഡ് മലബാർ ഫാസ്റ്റ് ഫുഡ്‌ അയഞ്ചേരി,ചില്ലിസ് ബേക്കറി ആൻഡ് കൂൾ ബാർ പേരാമ്പ്ര തുടങ്ങി വിവിധ കടകൾക്കെതിരെ നടപടി


കോഴിക്കോട്: ജില്ലയിൽ ഭക്ഷ്യ പരിശോധന കർശനാക്കി.ഇന്നലെ കോഴിക്കോട് ജില്ലയിൽ മൊടക്കല്ലൂർ, കൂത്താളി, ആയഞ്ചേരി, കല്ലോട്, തീക്കുനി, കീഴാൽ എന്നിവിടങ്ങളിലായി  ഭക്ഷ്യവകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ പരിശോധനകള്‍ നടന്നു. ഇവയില്‍ ലൈസന്‍സ് ഇല്ലാത്ത പ്രവര്‍ത്തിച്ച ആകെ 20 ഓളം സ്ഥാപനങ്ങള്‍ക്ക് നേരെയാണ്നടപടി സ്വീകരിച്ചത്.

ലൈസന്‍സില്ലാതെയും ശുചിത്വ മാനദ്ണ്ഡങ്ങള്‍ പാലിക്കാതെയും സ്ഥാപനങ്ങള്‍ക്കാണ്നോട്ടീസ്. കൂത്താളിയിൽ കെ. പി. എ ഫിഷ് സ്റ്റാൾ, സി. കെ. എം ഫിഷ് സ്റ്റാൾ എന്നിവയും കീഴാൽ സ്കൂളിന് സമീപമുള്ള തട്ടുകടയും ലൈസെൻസ് ഇല്ലാതെയാണെന്നു പരിശോധനയിൽ തെളിഞ്ഞു.

വള്ളിൽ ഫിഷ് സ്റ്റാൾ കൂത്താളി, കെ.സി ഫ്രൂട്സ് ആൻഡ് വെജ് കല്ലോട്, ദോശ കഫെ ആൻഡ് മലബാർ ഫാസ്റ്റ് ഫുഡ്‌ അയഞ്ചേരി എന്നീ കടകൾ ലൈസെൻസ് ഇല്ലാതെയും വൃത്തിഹീനമായുമാണ് പ്രവത്തിച്ചിരുന്നത്.

ഷെഡ്യൂൾ IV നിയമ ലംഘനങ്ങൾ നടത്തിയ കെ കെ വെജിറ്റബ്ൾസ് തീക്കുനി, ചില്ലിസ് ബേക്കറി ആൻഡ് കൂൾ ബാർ പേരാമ്പ്ര, ഗോൾഡൻ ഫാസ്റ്റ് ഫുഡ്‌ , പുതിയങ്ങാടി എന്നീ സ്ഥാപനങ്ങളെ കോമ്പൗണ്ടിങ്ങിനു വിധേയമാക്കും.

കെ.സി വെജിറ്റബൾസ് എന്ന സ്ഥാപനത്തിൽ നിന്നും എക്സ്പയറി ഡേറ്റ് കഴിഞ്ഞ 12 കവർ പാൽ നശിപ്പിച്ചു. കെ.കെ വെജിറ്റബൾസിൽ നിന്നും 5 കിലോ മോശം പച്ചക്കറികൾ നശിപ്പിച്ചു. വള്ളിൽ ഫിഷ് സ്റ്റോളിൽ നിന്നും 3 കിലോ ചീഞ്ഞ മത്സ്യം നശിപ്പിച്ചു.