കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടനം; വിട്ട് നിന്ന് കെ മുരളീധരൻ


Advertisement

കോഴിക്കോട്: ഡിസിസി ഓഫീസ് ഉദ്ഘാടനത്തിൽ നിന്ന് വിട്ട് നിന്ന് കെ മുരളീധരൻ. ഡിസിസിയുടെ കോഴിക്കോട് ജില്ലാ ആസ്ഥാന മന്ദിരമായ ലീഡർ കെ കരുണാകരൻ മന്ദിരത്തിൻ്റെ ഉദ്ഘാടനത്തിൽ നിന്നാണ് മുരളീധരൻ വിട്ട് നിന്നത്. നേതാക്കൾക്കിടയിലും പ്രവർത്തകർക്കിടയിലും മുരളീധരന്റെ അസാന്നിധ്യം ചർച്ചയായി.

Advertisement

കോൺഗ്രസ്സിലെ മുഴുവൻ മുതിർന്ന നേതാക്കളും ഇന്നത്തെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുന്നുണ്ട്. കെ സി വേണുഗോപാലാണ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. തിരുവനന്തപുരത്താണ് കെ മുരളീധരൻ ഉള്ളതെന്നാണ് വിവരം.

Advertisement

35 സെന്റ് സ്ഥലത്ത് ഏഴരക്കോടി രൂപ ചെലവഴിച്ചാണ് നാലുനില മന്ദിരം പണി കഴിപ്പിച്ചിരിക്കുന്നത്. ലീഡർ കെ. കരുണാകരൻ സ്‌മാരക മന്ദിരം എന്ന് നാമകരണം ചെയ്‌ത കെട്ടിടത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ 400 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം സജ്ജമാക്കിയിട്ടുണ്ട്. പ്രവേശന കവാടത്തിൽ കെ. കരുണാകരന്റെയും ഉമ്മൻ ചാണ്ടിയുടേയും അർദ്ധകായ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.

Advertisement