സിനിമ ചിത്രീകരണത്തിനിടെ പിന്നിലൂടെ വന്ന് കടിച്ചു; കോഴിക്കോട് ക്യാമറാമാന് തെരുവുനായ ആക്രമത്തിൽ പരിക്ക്


കോഴിക്കോട്: സിനിമാ ചിത്രീകരണത്തിനിടെ ക്യാമറമാന് തെരുവ് നായയുടെ കടിയേറ്റു. അസോസിയേറ്റ് ക്യാമറമാന്‍ ജോബിന്‍ ജോണിനാണ് കടിയേറ്റത്. കോഴിക്കോട് മേത്തോട്ടുതാഴത്ത് ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.

കടിയേറ്റ ക്യാമറാമാൻ ജോബിൻ ജോണിനെ കൊഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉടൻ തന്നെ പ്രവേശിപ്പിച്ചിരുന്നു. പരിക്ക് ​ഗുരുതരമല്ല എന്നാണ് റിപ്പോർട്ട്. ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി.

ഹരീഷ് പേരടിയുടെ നിർമാണത്തില്‍ ‘ദാസേട്ടന്റെ സൈക്കിള്‍’ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന വേളയിലാണ് കടിയേറ്റത്. ഷൂട്ട് ചെയ്യുന്നതിനിടയിൽ നായ പിന്നിലൂടെ വന്ന് കടിക്കുകയായിരുന്നു.

Summary: Kozhikode cameraman injured in street dog attack