കോഴിക്കോട് ബൈക്ക് മോഷണക്കേസിലെ പ്രതികളെ പിടികൂടാനെത്തിയ പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമം; പ്രതി പിടിയില്‍


കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ ബൈക്ക് മോഷണക്കേസിലെ പ്രതികളെ പിടിക്കാനെത്തിയ സംഘത്തിനു നേരെ ആക്രമണം. വ്യാഴാഴ്ച ഉച്ചയ്ക്ക് കുറ്റിക്കാട്ടൂര്‍ പളളിക്കടുത്ത് വച്ച് നടന്ന ആക്രമണത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് സന്ദീപിന് പരിക്കേറ്റു. കൈക്ക് പരിക്കേറ്റ സന്ദീപിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിരവധി മോഷണക്കേസിലെ പ്രതികളായ അക്ഷയ്, ശിഹാബ്, എന്നിവരെ സംഘം പിടികൂടിയിരുന്നു. എന്നാല്‍ മുഹമ്മദ് താഇഫ് കത്തിവീശി സന്ദീപിനെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ കോംട്രസ്റ്റ് ഫാക്ടറിക്കുള്ളിലെ പഴയ കെട്ടിടത്തിനുള്ളില്‍ വെച്ച് മുഹമ്മദ് താഇഫിനെ പൊലീസ് പിടികൂടി.

മെഡിക്കല്‍ കോളജ് പൊലീസ്. എസ്.ഐ നിധിന്‍, എസ്.ഐ രാധാകൃഷ്ണന്‍, ഡ്രൈവര്‍ സന്ദീപ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.