അപ്പീല്‍ വഴി ജില്ലാ കലോത്സവവേദിയില്‍, ആത്മവിശ്വാസം കരുത്തായി; ചെണ്ടമേളത്തില്‍ 22 വര്‍ഷങ്ങളായുള്ള വിജയം ആവര്‍ത്തിച്ച് കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്


കൊയിലാണ്ടി: ജില്ലാ കലോത്സവത്തില്‍ വീണ്ടും കരുത്തുകാട്ടി കൊയിലാണ്ടി ജി.വി.എച്ച്.എസ് സ്‌കൂള്‍. ഹൈസ്‌കൂള്‍ വിഭാഗം ചെണ്ടമേളത്തില്‍ വര്‍ഷങ്ങളായുള്ള ഫസ്റ്റ് എ ഗ്രേഡ്‌ നിലനിര്‍ത്തിയാണ് സ്‌കൂള്‍ വീണ്ടും സംസ്ഥാന തലത്തിലേക്ക് എത്തുന്നത്.

അക്ഷയ് എ.കെ ആര്യന്‍ പി.വി, തേജസ് ടി.എം, സൂര്യജിത്ത് ടി.പി, അദ്വൈത് കെ, ജനില്‍ കൃഷ്ണ, അദിത് കെ എന്നിവരാണ് ചെണ്ടമേളത്തില്‍ വേദി കീഴടക്കിയത്. കൊരയങ്ങാട് വാദ്യ സംഘത്തിലെ അമരക്കാരൻ കളിപ്പുരയിൽ രവീന്ദ്രനാണ് യാതൊരു പ്രതിഫലവും വാങ്ങാതെ കുട്ടികളെ ചെണ്ടമേളം പഠിപ്പിക്കുന്നത്.

സബ് ജില്ലാ കലോത്സവത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചപ്പോള്‍ അപ്പീൽ വഴിയാണ് ജില്ലാ മൽസരത്തിൽ പങ്കെടുക്കാൻ സ്‌കൂള്‍
അർഹത നേടിയത്. കഴിഞ്ഞ 22 വര്‍ഷമായി ചെണ്ടമേളത്തില്‍ ജി.വി.എച്ച്.എസ്.എസ് സംസ്ഥാനതലത്തില്‍ പങ്കെടുക്കുന്നുണ്ട്. കുട്ടികള്‍ക്കൊപ്പം എല്ലാ പിന്തുണയുമായി സ്‌കൂളിലെ അധ്യാപകരും കലോത്സവവേദിയില്‍ സജീവമാണ്.

Description: koyilandyi GVHSS repeats its success in Chendamelam