കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിനെ അടിമുടി ആധുനികവത്കരിക്കും; മിഷന്‍ മോഡേണൈസേഷന്‍ പദ്ധതിക്ക് തുടക്കമിട്ട സ്‌കൂള്‍ സപ്പോര്‍ട്ട് യോഗം


കൊയിലാണ്ടി: കൊയിലാണ്ടി ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ അടിമുടി ആധുനികവല്‍കരിക്കാന്‍ വേണ്ടി ‘മിഷന്‍ മോഡേണൈസേഷന്‍ ‘ പദ്ധതി ആരംഭിക്കാന്‍ സ്‌കൂള്‍ സപ്പോര്‍ട്ട് യോഗം തീരുമാനിച്ചു. ഇതിനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, എന്‍.ഐ.ടി എന്നിവയുടെ സഹായം തേടും.

സ്‌കൂളിനു മുന്നില്‍ ദേശീയ പാതയില്‍ കുട്ടികള്‍ക്കായി സീബ്ര ലൈന്‍ അനുവദിക്കാന്‍ യോഗം നാഷനല്‍ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു. യോഗത്തില്‍ ചെയര്‍മാന്‍ യു.കെ.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ എന്‍.വി.പ്രദീപ്കുമാര്‍, ഹെഡ്മാസ്റ്റര്‍ കെ.കെ.സുധാകരന്‍, എം.ജി.ബല്‍രാജ്, എന്‍.വി.വല്‍സന്‍, അഡ്വ.സുനില്‍മോഹന്‍, എം. ഊര്‍മിള, ശ്രീലാല്‍പെരുവട്ടൂര്‍, എന്‍.സി.സത്യന്‍, സത്യന്‍ കണ്ടോത്ത്, എന്‍.എം. ദിനേശന്‍ എന്നിവര്‍ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി യു.കെ.ചന്ദ്രന്‍ (ചെയര്‍മാന്‍), എം.ജി. ബല്‍രാജ് (കണ്‍വീനര്‍), സി.ജയരാജ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.