ഇനി ഉത്സവലഹരിയില്‍ നാട്‌; കൊയിലാണ്ടി വിരുന്നു കണ്ടി കുറുംബാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി


കൊയിലാണ്ടി: വിരുന്നു കണ്ടി കുറുംബാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് ഭക്തിനിർഭരമായ കൊടിയേറ്റം. ക്ഷേത്രം ശാന്തി കോച്ചപ്പൻ്റെ പുരയിൽ സുനിൽകുമാറിൻ്റെ മുഖ്യകാർമികത്വത്തിലായിരുന്നു ചടങ്ങുകള്‍.

16ന് രാത്രി 8 മണിക്ക് ‘സനാതന ധർമ്മം നിത്യജീവിതത്തിൽ എന്ന വിഷയത്തിൽ ആദ്ധ്യാത്മിക പ്രഭാഷണം നടക്കും. 17ന് രാത്രി 8മണിക്ക്‌ കലാമണ്ഡലം വിഷ്ണു ഗുപ്തൻ അവതരിപ്പിക്കുന്ന ഓട്ടൻതുള്ളലും, 18ന് രാത്രി 9മണിക്ക് ഭക്തിഗാനസുധയും അരങ്ങേറും.

19ന് വൈകുന്നേരം 6മണിക്ക് ഭദ്ര അവതരിപ്പിക്കുന്ന സോപാനസംഗീതം, രാത്രി 8.30ന് സ്കോളർഷിപ്പ് വിതരണം, 9.30ന് പ്രാദേശിക പരിപാടികൾ എന്നിവ നടക്കും.

20ന് ചെറിയ വിളക്ക്, രാത്രി 8ന് തായമ്പക, 10ന് സംഗീത സന്ധ്യ, 21ന് വലിയ വിളക്ക് രാവിലെയും, വൈകീട്ടും ശീവേലി എഴുന്നള്ളിപ്പ്, വൈകീട്ട് 7.30ന് പോരുർ ഉണ്ണികൃഷ്ണൻ, ഉദയൻ നമ്പൂതിരിയുടെയും ഡബിൾ തായമ്പക, രാത്രി 10 മണിക്ക് മെഗാ ഗാനമേള, രാത്രി 1.15ന് നാന്തകം എഴുന്നള്ളിപ്പ് എന്നിവ നടക്കും.

22ന് താലപ്പൊലി, രാവിലെ 9 ന്വൈ ശീവേലി, വൈകീട്ട് 4ന് ദേവി ഗാനവും നൃത്തവും, 6.15 ന് കേരളത്തിലെ പ്രഗത്ഭ വാദ്യകലാകാരൻമാരും തദ്ദേശീയ വാദ്യക്കാരും അണിക്കുന്ന പാണ്ടിമേളത്തോടെ നാന്തകം എഴുന്നള്ളിപ്പ്, 11 മണിക്ക് വെടിക്കെട്ട്, 11.30ന് ഗുരുതി തർപ്പണം എന്നിവ നടക്കും. പുലർച്ചെ 4മണിയോടെ നടക്കുന്ന ശ്രീഭൂതബലിയോടെ ഉത്സവം സമാപിക്കും.