”ജലജീവിതം” ജലവിഭവ സംരക്ഷണത്തിന്റെ പ്രസക്തി വിളിച്ചോതുന്ന നാടകം അരങ്ങിലെത്തിച്ച് കൊയിലാണ്ടി വി.എച്ച്.എസ്.ഇ
കൊയിലാണ്ടി: ജലവിഭവ സംരക്ഷണം, ഖരമാലിന്യ സംസ്‌കരണം എന്നിവയുടെ പ്രസക്തി വിളിച്ചോതി കൊയിലാണ്ടി വി.എച്ച്.എസ്.യില്‍ ‘ജലം ജീവിതം’ നാടകം അരങ്ങേറി. നാഷണല്‍ സര്‍വീസ് സ്‌കീം, വി.എച്ച്.എസ്.സി വിഭാഗം പൊതുവിദ്യാഭ്യാസ വകുപ്പ്, എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളുടെ പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു നാടകാവതരണം.
പരിപാടി വാര്‍ഡ് കൗണ്‍സിലര്‍ എ.ലളിത ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി ജി.വി.എച്ച്.എസ് സ്‌ക്കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളാണ് നാടകം അവതരിപ്പിച്ചത്. ജയരാജ് പണിക്കര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ബിജേഷ് ഉപ്പാലക്കല്‍, പി.സുധീര്‍ കുമാര്‍, ബാലുശ്ശേരി എന്‍.എസ്.എസ്‌പ്രോ ഗ്രാം ഓഫീസര്‍ ലിജിന, അഖിന തുടങ്ങിയവര്‍ സംസാരിച്ചു.