എഴുപതോളം ലൈബ്രറികളിലെ പ്രതിനിധികള്‍, വിപുലമായ പരിപാടികള്‍; ശ്രദ്ധേയമായി കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ‘വര്‍ണ്ണ കൂടാരം’ ശില്പശാല
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തില്‍ ‘വര്‍ണ്ണ കൂടാരം’ കൊയിലാണ്ടി മേഖലാ ബാലവേദി ശില്പശാല സംഘടിപ്പിച്ചു. ചെങ്ങോട്ട്കാവ് ഈസ്റ്റ് യു.പി സ്‌കൂളില്‍ പുരോഗമന കലാ സാഹിത്യസംഘം കൊയിലാണ്ടി മേഖല സെക്രട്ടറി മധു കിഴക്കയിൽ ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി മേഖലയിലെ 70ഓളം ലൈബ്രറികളിൽ നിന്ന് പ്രതിനിധികൾ പങ്കെടുത്തു. എൻ.ടി മനോജ്, എ.ബാബുരാജ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.ദാമോദരൻ അധ്യക്ഷത വഹിച്ചു.
താലൂക്ക് കമ്മിറ്റി അംഗങ്ങളായ എൻ.ആലി, എൻ.വി ബാലൻ എന്നിവർ സംസാരിച്ചു. ചെങ്ങോട്ടുകാവ് പഞ്ചായത്ത് സമിതി കൺവീനർ ഇ.കെ ബാലൻ സ്വാഗതവും സി.രവീന്ദ്രൻ താലൂക്ക് കമ്മിറ്റി അംഗം നന്ദിയും പറഞ്ഞു.
Description: Koyilandy Taluk Library Council's 'Varnakoodaram' workshop