നൂതന ആശയങ്ങള്‍ തമ്മിലുള്ള വാശിയേറിയ മത്സരം; മഴക്കെടുതികളെ മുന്‍കൂട്ടി അറിയാനും ചെറുക്കാനുമുള്ള പദ്ധതികള്‍, കൊയിലാണ്ടി ഉപജില്ലാ ശാസ്‌ത്രോത്സവം കൊടിയിറങ്ങി
കൊയിലാണ്ടി: രണ്ട് ദിവസം നീണ്ട കൊയിലാണ്ടി ഉപജില്ലാ ശാസ്ത്രാത്സവം കൊടിയിറങ്ങി. കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടന്ന ശാസ്ത്ര, ഗണിത ശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര ,പ്രവൃത്തി പരിചയ, ഐടി മേളയില്‍
നിരവധി വിദ്യാര്‍ത്ഥികളാണ് പുത്തന്‍ ആശയങ്ങളുമായി മാറ്റുരയ്ക്കാന്‍ എത്തിയത്.
നവീന ചിന്തകളുടെയും സര്‍ഗാത്മക സൃഷ്ടികളുടെയും അവതരണങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ ശാസ്‌ത്രോത്സവത്തില്‍ മഴക്കെടുതികളെയും മുന്‍കൂട്ടി അറിയാനും ചെറുക്കാനുള്ള പദ്ധതികളടക്കമുള്ള ആശയങ്ങള്‍ പങ്കുവെച്ചു. സമാപന സമ്മേളനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു.
സാമൂഹ്യ ശാസ്ത്രമേളയില്‍ എല്‍.പി വിഭാഗത്തില്‍ കോതമംഗലം ജി.എല്‍.പി സ്‌കൂളും യു.പി വിഭാഗത്തില്‍ വേളൂര്‍ ജി.എം.യു പി സ്‌കൂളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളും ഹയര്‍ സെക്കണ്ടറിയില്‍ ജി.എച്ച്.എസ്.എസ് പന്തലായനിയും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. പ്രവൃത്തി പരിചയമേളയില്‍ ജി.എം.യു.പി സ്‌കൂള്‍ വെളൂര്‍ (എല്‍പി, യുപി ) തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ (എച്ച്.എസ്) പൊയില്‍കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ (എച്ച്.എസ്.എസ് ) എന്നീ വിദ്യാലയങ്ങള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.
ഐ.ടി മേളയില്‍ യു.പി വിഭാഗത്തില്‍ ജി.യു.പി സ്‌കൂള്‍ ഒള്ളൂരും, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ജി.എച്ച്.എസ്.എസ് പന്തലായനിയും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ജി.എം.വി.എച്ച്.എസ് എസ് കൊയിലാണ്ടിയും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി
ഗണിത ശാസ്ത്രമേളയില്‍ എല്‍.പി, യു.പി വിഭാഗങ്ങളില്‍ വേളൂര്‍ ജി.എം.യു.പി സ്‌കൂളും ഹൈസ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളില്‍ തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളും ചാമ്പ്യന്‍മാരായി.
ശാസ്‌ത്രോത്സവത്തിന്റെ ഉച്ചഭക്ഷണ കമ്മിറ്റിയ്ക്കായി പ്രവര്‍ത്തിച്ച സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരെ മൊമന്റോ നല്‍കി ആദരിച്ചു. ചടങ്ങില്‍ കൊയിലാണ്ടി മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം പി ശിവാനന്ദന്‍ മുഖ്യാതിഥിയായി.
ഇ.കെ അജിത്ത് മാസ്റ്റര്‍, എന്‍.വി പ്രദീപ് കുമാര്‍, ബിജേഷ് ഉപ്പാലക്കല്‍, കെ.കെ സുധാകരന്‍, വി. സുചീന്ദ്രന്‍, ഹരീഷ് എന്‍.കെ ,പ്രജീഷ് എന്‍.ഡി, എന്‍.വി വത്സന്‍, എം.ജി ബല്‍രാജ്, വിവിധ അധ്യാപക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പ്രവീണ്‍ കുമാര്‍ ബി.കെ സ്വാഗതവും ട്രോഫി കമ്മിറ്റി കണ്‍വീനര്‍ ജിതേഷ് കെ. നന്ദിയും പറഞ്ഞു.