ഉന്നത വിജയം നേടിയവര്‍ക്ക് അനുമോദനം; ശ്രദ്ധേയമായി കൊയിലാണ്ടി എസ്എൻഡിപി കോളേജിലെ മെറിറ്റ് ഡേ


Advertisement

കൊയിലാണ്ടി: കഴിഞ്ഞ അദ്ധ്യയനവർഷത്തെ യൂണിവേഴ്സിറ്റി പരീക്ഷയിൽ വിവിധ കോഴ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും എം.കോം പരീക്ഷയിൽ ഒന്നാം റാങ്കും രണ്ടാം റാങ്കും നേടിയ വിദ്യാർത്ഥികളെയും എസ്എൻഡിപി കോളേജ് പിടിഎയുടെ നേതൃത്വത്തിൽ അനുമോദിച്ചു. കൊയിലാണ്ടി മുൻസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു.

Advertisement

ഒപ്പം വിവിധ എൻഡോവ്മെന്റ് വിതരണവും നടന്നു. ചടങ്ങില്‍ കേരളോത്സവത്തിലും നാഷണൽ യൂത്ത് ഫെസ്റ്റിവലിലും നാടൻ പാട്ട് വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഒന്നാം വർഷ ബിഎസ് സി വിദ്യാർത്ഥിനി അനീന എസ്.നാഥിനെ അനുമോദിക്കുകയും ചെയ്തു.

Advertisement

പ്രിൻസിപ്പൽ ഡോ.സുജേഷ് സി.പി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബാബുരാജ്, ഡോ.ഭവ്യ ബി, ഡോ.സജീവ്, ജോഷ്‌ന, അഭയ് കൃഷ്ണ എന്നിവർ സംസാരിച്ചു.

Advertisement