കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയില്‍; മഴ പെയ്താല്‍ വെള്ളക്കെട്ടും പതിവ്
കൊയിലാണ്ടി: ദേശീയപാതയില്‍ നിന്നും കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്ന റോഡിന്റെ പല ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ നിലയില്‍. ബോയ്‌സ് സ്‌കൂളിന് മുന്‍വശത്തും എം.എം. ഹോസ്പിറ്റലിന് മുന്‍വശത്തുമുള്ള ഭാഗങ്ങളിലാണ് റോഡ് തകര്‍ന്നത്.
ഈ ഭാഗങ്ങളില്‍ മഴ പെയ്താല്‍ ദിവസങ്ങളോളം വെള്ളം കെട്ടികിടക്കുന്ന സ്ഥിതിയാണ്. റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്ന പ്രധാന വഴിയായതുകൊണ്ടുതന്നെ ദിവസം നൂറുകണക്കിനാളുകള്‍ കടന്ന്. ബോയ്‌സ് സ്‌കൂളിലെ വിദ്യാര്‍ഥികളും ഈ വഴിയെയാണ് ആശ്രയിക്കുന്നത്. അതിനാല്‍ അപകടങ്ങള്‍ സംഭവിക്കുന്നതിന് മുമ്പ് അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടാവണമെന്നാണ് പ്രദേശത്തുകാരുടെ ആവശ്യം.