വിഷു-ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി കൊയിലാണ്ടിയിൽ വിപുലമായ സുരക്ഷാ സംവിധാനങ്ങളുമായി പൊലീസ്
കൊയിലാണ്ടി: വിഷു-ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി കൊയിലാണ്ടിയിൽ പോലീസ് വിപുലമായ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തും. ഇതിന്റെ ഭാഗമായി കൊയിലാണ്ടിയിൽ മൂന്നോളം പട്രോളിങ് കേന്ദ്രങ്ങളും ബൈക്ക് പെട്രോളിങ്ങും ഉണ്ടാകും.
ഉൾപ്രദേശങ്ങളിലും പരിശോധന കർശനമാക്കും. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കസ്റ്റഡിയിലെടുക്കും. കൂടാതെ അനാവശ്യമായി കറങ്ങി നടക്കുന്നവരെയും പോലീസ് കസ്റ്റഡിയിലെടുക്കും.
കൊയിലാണ്ടിയിലെ പ്രധാന ടുറിസം കേന്ദ്രങ്ങളായ കാപ്പാട്, അകലാപ്പുഴ, പാറപ്പള്ളി തുടങ്ങിയ കേന്ദ്രങ്ങളിലും പോലീസിൻ്റെ പ്രത്യേക നിരീക്ഷണമുണ്ടാകും. വിഷുക്കണിയുടെ ഭാഗമായി പിഷാരികാവ്, പൊയിൽക്കാവ് ക്ഷേത്രങ്ങളിലും പൊലീസ് നിരീക്ഷണം ഏർപ്പെടുത്തുമെന്നും കൊയിലാണ്ടി സി.ഐ എൻ.സുനിൽകുമാർ അറിയിച്ചു.