കൊയിലാണ്ടി കോടതിയിലെ ജീവനക്കാരിയുടെ പേഴ്‌സ് ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടതായി പരാതി


കൊയിലാണ്ടി: കൊയിലാണ്ടി കോടതി ജീവനക്കാരിയുടെ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്‌സ് ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടതായി പരാതി. കൊയിലാണ്ടിയില്‍ നിന്നും ആനക്കുളം 17ലേക്കുള്ള യാത്രയ്ക്കിടെ വടകര-കൊയിലാണ്ടി റൂട്ടില്‍ ഓടുന്ന നീതു ബസില്‍വെച്ചാണ് പേഴ്‌സ് നഷ്ടപ്പെട്ടത്.

എ.ടി.എം കാര്‍ഡ്, medicep കാര്‍ഡ്, വോട്ടേഴ്സ് ഐഡി, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയും അയ്യായിരം രൂപ യും പേഴ്‌സിലുണ്ടായിരുന്നു. ആഗസ്റ്റ് പത്തിനായിരുന്നു സംഭവം. കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9961215560, 9745508657 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.