വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി കൊയിലാണ്ടി സ്വദേശി പിടിയില്‍


കൊയിലാണ്ടി: വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി കൊയിലാണ്ടി സ്വദേശി പിടിയില്‍. കൊല്ലം മാടത്തുമ്മല്‍ വീട്ടില്‍ നാസര്‍ ആണ് കോഴിക്കോട് ടൗണ്‍ പൊലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും 110 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

കോഴിക്കോട് അരവിന്ദ് ഘോഷ് റോഡില്‍ റഹ്‌മത്ത് ഹോട്ടലിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട പ്രതിയെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. കയ്യിലിരുന്ന കവര്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.

ടൗണ്‍ പോലീസ് സ്റ്റേഷന്‍ എസ്.ഐ.സുലൈമാന്‍, എസ്.സി.പി.ഒ ദിലാഷ് കുമാര്‍, സി.പി.ഒ പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.