നഗരസഭ സാന്ത്വനം കെയര്‍ പാലിയേറ്റീവ് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ചു
കൊയിലാണ്ടി: നഗരസഭ സാന്ത്വനം പാലിയേറ്റീവ് കെയര്‍ പാലിയേറ്റീവ് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ചു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വെച്ച് നഗരസഭ ചെയര്‍ പേഴ്സണ്‍ കെ.പി.സുധ കിഴക്കെപാട്ട് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഡോക്ടര്‍ കെ.സന്ധ്യ കുറുപ്പ് സ്വാഗതം പറഞ്ഞു.
വൈസ് ചെയര്മാന് അഡ്വക്കേറ്റ് കെ.സത്യന്, വാര്‍ഡ് കൗണ്‍സിലര്‍ അസീസ് മാസ്റ്റര്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി.പ്രജില, കെ.ഷിജു മാസ്റ്റര്‍ (ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ), കൗണ്‍സിലറായ എന്‍.എസ്.വിഷ്ണു, ജെ.എച്ച്.ഐ. പ്രസാദ്, സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ ഇന്ദുലേഖ, വിപിന, പാലിയേറ്റീവ് വളണ്ടിയര്‍മാരായ കെ.ബാലന് ഇസ്മയില്‍, പാലിയേറ്റീവ് നഴ്സുമാരായ സബിത നൗഷിത എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഡോക്ടര്‍ ഉല്ലാസ് ആര്.എം.ഒ. നന്ദി രേഖപ്പെടുത്തി.