ബൈപാസ് നിർമ്മാണവുമായി ഉണ്ടായിട്ടുള്ള ജനങ്ങളുടെ പ്രശ്നം പരിഹരിക്കണം; അദാനി ഗ്രൂപ്പ് എൻജിനീയർമാരുമായി ചർച്ച നടത്തി കൊയിലാണ്ടി നഗരസഭ
കൊയിലാണ്ടി: ദേശിയ പാത വികസനത്തോടെ തങ്ങളുടെ വീടുകളിലേക്കും കൃഷിയിടത്തിലേക്കുമുള്ള വെള്ളം കുടി മുട്ടുമോ, 3000 ൽ അധികം വിദ്യാർത്ഥികൾ പഠിക്കുന്ന പന്തലായനി ഗവ: സ്കൂളിലേക്കുള്ള വഴി തടസ്സമാകുമോ, തുടങ്ങി ജനങ്ങളുടെ നിരവധി ആശങ്കകൾക്ക് പരിഹാരം കണ്ടെത്താൻ ചർച്ച നടത്തി കൊയിലാണ്ടി നഗരസഭ.
ദേശീയപാത ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് കുറ്റ്യാടി ഇറിഗേഷ ൻഅധികൃതരും ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥരും കരാർ എടുത്ത അഥാനി ഗ്രൂപ്പ് എൻജിനീയർമാരും ആയാണ് യോഗം ചേർന്നത്.
നഗരസഭയിൽ ചേർന്ന യോഗത്തിൽ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് അധ്യക്ഷത വഹിച്ചു. വൈ.ചെയർമാൻ കെ.സത്യൻ, പൊതുമരാമത്ത് ചെയർമാൻ ഇ.കെ.അജിത്ത് മാസ്റ്റർ, കൗൺസിലർമാരായ എൻ.ടി രാജിവൻ, നന്ദനൻ കെ.എം, ലളിത പ്രജീഷ, പി.ഷീന, ടീ.കെ സുമതി കെ.എം ഷീബ അരീക്കൽ എന്നിവർ പങ്കെടുത്തു.
യോഗത്തിൽ ബൈപാസ് നിർമ്മാണവുമായി ഉണ്ടായിട്ടുള്ള ജനങ്ങളുടെ ആശങ്കകൾ ചർച്ച ചെയ്ത് പരിഹരിക്കുന്നതിന് വിശദമായ തീരുമാനങ്ങളെടുത്തതായി അധികൃതർ അറിയിച്ചു.