കൊയിലാണ്ടിക്കാർക്ക് കരുത്തുള്ള കൂടൊരുക്കി സർക്കാറിൻ്റെ നൂറുദിന പരിപാടി; നഗരസഭയിലെ 777-ാമത് വീടിൻ്റെ താക്കോൽദാനം നിർവ്വഹിച്ചു


കൊയിലാണ്ടി: കൊയിലാണ്ടിക്കാർക്ക് കരുത്തുള്ള കൂടൊരുക്കി സംസ്ഥാന സർക്കാരിന്റെ 100 ദിന പരിപാടി. സ്വന്തമായി വീടില്ലാത്ത അനേകർക്കാണ് കരുതലായി കരുത്തായി തണലായി സർക്കാർ കൂടെ നിൽക്കുന്നത്. കൊയിലാണ്ടി നഗരസഭ പണി പൂർത്തീകരിച്ച 777ാമത് വീടിൻ്റെ താക്കോൽദാനം നിർവ്വഹിച്ചു.

ലൈഫ് – പി.എം.എ.വൈ. പദ്ധതിയിൽ പൂർത്തിയായ 20808 വീടുകളുടെ താക്കോൽദാന പരിപാടിയുടെ ഭാഗമായാണ് കൊയിലാണ്ടി നഗരസഭയിലും വീടുകൾ നിർമ്മിച്ച് നൽകിയത്. താക്കോൽദാനം നഗരസഭ അധ്യക്ഷ കെ.പി.സുധ നിർവ്വഹിച്ചു. നഗരസഭയിൽ 8 ഡി.പി. ആർ.കളിലായി 1253 വീടുകൾക്കാണ് അനുമതി ലഭിച്ചിട്ടുള്ളത്.

സ്ഥിരം സമിതി അധ്യക്ഷൻ കെ.ഷിജു അധ്യക്ഷത ചടങ്ങിൽ വഹിച്ചു. നഗരസഭാംഗം എ.ലളിത, സെക്രട്ടറി എൻ.സുരേഷ് കുമാർ, കുടുംബശ്രീ മെമ്പർ സെക്രട്ടറി കെ.എം. പ്രസാദ് എന്നിവർ സംസാരിച്ചു.