2024-25 വാര്‍ഷിക പദ്ധതി; കൊയിലാണ്ടി നഗരസഭ വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു
കൊയിലാണ്ടി: വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്ത് കൊയിലാണ്ടി നഗരസഭ. 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കട്ടില്‍ വിതരണം ചെയ്തത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. പരിപാടിയില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ഷിജു മാസ്റ്റര്‍ അധ്യക്ഷനായി.
വികസന കാര്യാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിര ടീച്ചര്‍ സ്വാഗതവും കരറ െസൂപ്പര്‍വൈസര്‍ ഷബില കെ പദ്ധതി വിശദീകരണവും നടത്തി. പൊതുമരാമത്ത് ചെയര്‍മാന്‍ ഇ.കെ അജിത്ത് മാഷ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രജില സി, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി, കൗണ്‍സിലര്‍മാരായ വൈശാഖ് കെ.കെ, വത്സരാജ് കേളോത്ത്, റഹ്‌മത്ത്, ആര്‍. കെ കുമാരന്‍, സുധാകരന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ച പരിപാടിയില്‍ ഐയസി.ഡി.എസ് സൂപ്പര്‍വൈസര്‍ റുഫീല ടി.കെ നന്ദി പറഞ്ഞു.