കൊയിലാണ്ടി മുനിസിപ്പാലിറ്റി വാര്‍ഡ് വിഭജനവുമായി ബന്ധപ്പട്ടെ ആക്ഷേപങ്ങള്‍ തീര്‍പ്പാക്കുന്നതിനായി ഹിയറിംഗ് നടത്തുന്നു; വിശദമായി അറിയാം
കൊയിലാണ്ടി: കൊയിലാണ്ടി മുനിസിപ്പാലിറ്റിയുടെ നിയോജകമണ്ഡലം /വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് 18.11.2024 ന് പ്രസിദ്ധീകരിച്ച കരട് നിര്‍ദ്ദേശങ്ങളില്‍ മേല്‍ ലഭ്യമായിട്ടുള്ള ആക്ഷേപങ്ങള്‍ തീര്‍പ്പാക്കുന്നതിനായി ഹിയറിംഗ് നടത്തുന്നു.
13.02.25 ന് രാവിലെ 9 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍ കോഴിക്കോട് വെച്ചാണ് ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഹിയറിംഗ് നടത്തുന്നത്. പ്രസ്തുത ഹിയറിംഗിന് ഹാജറായി ആക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ നല്‍കാവുന്നതാണ്.
ശ്രദ്ധയ്ക്ക്: ഗ്രൂപ്പായി ആക്ഷേപം നല്‍കിയവരില്‍ ഒരാള്‍ക്ക് മാത്രമേ ഹിയറിംഗില്‍ ഹാജരാകാന്‍ നിര്‍വാഹമുള്ളു. എന്ന വിവരം അറിയിക്കുന്നു.