മൂന്ന് പതിറ്റാണ്ടിലധികം വിദ്യാര്‍ഥികള്‍ക്ക് അറിവുപകര്‍ന്ന അധ്യാപകന് ആദരം; അധ്യാപകന ദിനത്തില്‍ എന്‍.വി.നാരായണന്‍ മാസ്റ്ററെ ആദരിച്ച് കൊയിലാണ്ടി ലയണ്‍സ് ക്ലബ്ബ്


കൊയിലാണ്ടി: കൊയിലാണ്ടി ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ അധ്യാപക ദിനത്തില്‍ എന്‍.വി.നാരായണന്‍ മാസ്റ്ററെ ആദരിച്ചു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലധികം അധ്യാപകനായി കോഴിക്കോട് ജില്ലയിലെ പൊയില്‍കാവ് ഹൈസ്‌കൂള്‍, ആശ്രമം ഹൈസ്‌കൂള്‍, വയനാട് ജില്ല, ബാലുശ്ശേരി, പൂനൂര് എന്നീ കലാലയങ്ങളിലും നീണ്ട 27വര്‍ഷം കൊയിലാണ്ടി ഗവ:ഹൈസ്‌കൂളിലും സേവനമനുഷ്ടിച്ച എന്‍.വി.നാരായണന്‍ മാസ്റ്റര്‍ മൂന്ന് തലമുറകളില്‍ ഉള്ളവര്‍ക്ക് അറിവിന്റെ വെളിച്ചം നല്‍കിയിട്ടുണ്ട്.

ചടങ്ങില്‍ വൈസ് പ്രസിഡന്റ് ടി.എം.രവി അധ്യക്ഷതവഹിച്ചു. ഡോ. ഗോപിനാഥ്, സുരേഷ് ബാബു ഷാളും മൊമെന്റേയും നല്‍കി ആദിരിച്ചു. ഹരിദാസ്, ജയപ്രകാശ്, സോമസുന്ദരന്‍ എന്നിവര്‍ ആശംസ അറിയിച്ചു. മനോജ്, അജിത്ത് കുമാര്‍, കുഞ്ഞികണാരന്‍, ജിഷാ മനോജ് എന്നിവര്‍ സന്നിഹിതരായി.