കൊയിലാണ്ടിയിലെ വ്യാപാരികളുടെ ശ്രദ്ധയ്ക്ക്; ലീഗല്‍ മെട്രോളജി അദാലത്ത് ഡിസംബര്‍ 15 മുതല്‍
കൊയിലാണ്ടി: താലൂക്കിലെ വ്യാപാരികളുടെ കുടിശ്ശികയായ അളവ് തൂക്ക ഉപകരണങ്ങള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ മുദ്ര പതിപ്പിച്ചു നല്‍കാന്‍ കൊയിലാണ്ടി ലീഗല്‍ മെട്രോളജി ഓഫീസില്‍ അദാലത്ത് സംഘടിപ്പിക്കുന്നു. മുദ്ര പതിപ്പിക്കാന്‍ കഴിയാതെ വന്ന അളവ് തൂക്ക ഉപകരണങ്ങളുടെ കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ അദാലത്തില്‍ അടയ്ക്കാം.
പിഴയായ 2000 രൂപയ്ക്ക് പകരം 500 രൂപ അടച്ചാല്‍ മതിയാകും. അദാലത്തിനായി ഡിസംബര്‍ 14 വരെ കൊയിലാണ്ടി ലീഗല്‍ മെട്രോളജി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം. ഡിസംബര്‍ 15 മുതല്‍ 24 വരെ നടക്കുന്ന അദാലത്തിലെ ഈ അവസരം വ്യാപാരികള്‍ പരമാവധി പ്രയോജനപ്പെടുത്തണം.
ബന്ധപ്പെടേണ്ട നമ്പറുകള്‍ കൊയിലാണ്ടി സര്‍ക്കിള്‍ 1 – 8281698110, സര്‍ക്കിള്‍ 2 – 8281698112.