കൊയിലാണ്ടിയില്‍ ഇനി പരിപാടികള്‍ കളറാകും; കെഎംആർ വ്യാപാര ഹാൾ പ്രവര്‍ത്തനം ആരംഭിച്ചു


കൊയിലാണ്ടി: മുനിസിപ്പാലിറ്റിക്ക് സമീപം പുതുതായി നിര്‍മ്മിച്ച കെഎംആർ വ്യാപാര ഹാൾ കൊയിലാണ്ടി പ്രസ് ക്ലബ് സെക്രട്ടറി സജീവൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന വ്യാപാരി വ്യവസായി ഏകോപന സമിതി യോഗത്തിന്റെ ഉദ്ഘാടനം ജില്ലാ വൈസ് പ്രസിഡന്റ്‌ മണിയോത്ത് നിര്‍വ്വഹിച്ചു.

കെ.എം രാജീവൻ അധ്യക്ഷത വഹിച്ചു. സീനിയർ വൈസ് പ്രസിഡൻറ് റിയാസ് അബൂബക്കർ, കെ.കെ ഫാറൂഖ്, ഷഹീർ ടി.പി, ഷൗക്കത്ത്, ഉഷാമനോജ്, സുഹൈൽ, ബാവ, പ്രബീഷ്, ആരിഫ് വി.കെ, ലത്തീഫ് വി.പി എന്നിവർ പ്രസംഗിച്ചു.