ആൾമറയില്ലാത്ത കിണറിൽ വീണ് പശുക്കുട്ടി; രക്ഷകരായി കൊയിലാണ്ടി അഗ്നിരക്ഷാസേന
കൊയിലാണ്ടി: കിണറിൽ വീണ പശുക്കിടാവിനെ കൊയിലാണ്ടി അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കൊയിലാണ്ടി എ.ജി പാലസിൽ മീത്തലയിൽ കുട്ടികൃഷ്ണൻ എന്നയാളുടെ ആൾമറയില്ലാത്ത കിണറിൽ ഇന്ന് വൈകുന്നേരം ആറരയോടെയാണ് ഹരിതകേതത്തിൽ മുരളീധരൻ എന്നയാളുടെ പശുക്കിടാവ് വീണത്.
വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന ഉടന്‍ സംഭവസ്ഥലത്തെത്തി. സേന എത്തുമ്പോൾ 9 മീറ്ററോളം ആഴവും രണ്ട് മീറ്റർ വെള്ളവുമുള്ള കിണറിനുള്ളിലുള്ള വിസ്താരം ഉള്ള ഗുഹ ഭാഗത്ത് കയറി നിൽക്കുകയായിരുന്നു പശുക്കിടാവ്.
തുടര്‍ന്ന് ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർ നിധി പ്രസാദ് ഇ.എം ചെയർനോട്ടിൽ കിണറിൽ ഇറങ്ങുകയും റെസ്ക്യു നെറ്റിൽ സേനാംഗങ്ങളുടെ സഹായത്തോടുകൂടി പശുക്കിടാവിനെ സുരക്ഷിതമായി കരയ്ക്ക് എത്തിക്കുകയും ചെയ്തു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി.എമ്മി ന്റെ നേതൃത്വത്തിൽ ഗ്രേഡ് എ.എസ്.ടി.ഒ മജീദ് എം, ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ ജിനീഷ്കുമാർ, അമൽ ദാസ്, സുജിത്ത് എസ്.പി, ഹോം ഗാർഡുമാരായ രാജേഷ് കെ.പി എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
Description: Koyilandy Fire Rescue Rescue Team rescues calf that fell into well