എട്ടടി താഴ്ചയുള്ള കുഴിയിൽ വീണു; ഉള്ള്യേരിയിൽ പശുവിന് രക്ഷകരായി കൊയിലാണ്ടി ഫയർഫോഴ്സ്


Advertisement

ഉള്ള്യേരി: ഉള്ള്യേരിയിൽ കുഴിയിൽ വീണ പശുവിന് രക്ഷപ്പെടുത്തി കൊയിലാണ്ടി ഫയർഫോഴ്സ്. ഉള്ളിയേരി പഞ്ചായത്തിൽ ഒള്ളൂരിൽ പിപ്പിരിക്കാട്ട് കുനിയിൽ ഹൗസിൽ വത്സലയുടെ പശുവിനെയാണ് രക്ഷപ്പെടുത്തിയത്. ഇന്ന് വെെകീട്ട് മൂന്ന് മണിയോടെയാണ് പശു കിണറിൽ വീണത്.

Advertisement

തൊഴുത്തിനു സമീപമുള്ള എട്ടടി താഴ്ചയുള്ള കുഴിയിലാണ് പശു വീണത്. തുടർന്ന് വീട്ടുകാർ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. കൊയിലാണ്ടിയിൽ നിന്നും എസ്ടിഒ മുരളീധരൻ സി കെയുടെ നേതൃത്വത്തിലുള്ള സേനാം​ഗങ്ങളെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Advertisement

എഎസ്ടിഒ അനിൽകുമാർ പിഎം, ഗ്രേഡ് എഎസ്ടിഒ മജീദ് എം, എഫ്ആർഒമാരായ നിധിപ്രസാദ് ഇ എം, സിജിത്ത് സി, ഷാജു കെ, ഹോംഗാർഡ് ടി പി ബാലൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Advertisement

Summary: Koyilandy Fire Force rescued a cow that fell into a pit in Ullyeri