കൊയിലാണ്ടി സഹകരണ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയവര്‍ ജീവനക്കാരനെ മര്‍ദ്ദിച്ചതായി പരാതി; പ്രതിഷേധവുമായി ജീവനക്കാര്‍
കൊയിലാണ്ടി: കൊയിലാണ്ടി സഹകരണ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയവര്‍ ജീവനക്കാരനെ മര്‍ദ്ദിച്ചതായി പരാതി. ഇന്നലെ രാത്രിയായിരുന്നു സംഭവം. സംഭവത്തിൽ കൊയിലാണ്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഈ സമയത്ത് ഹോസ്പിറ്റലില്‍ വനിത ഡോക്ടര്‍ ഉള്‍പ്പെടെ ആറോളം വനിതാജീവനക്കാര്‍ ആണ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. വനിതാ ജീവനക്കാരോട് ഒ.പിയില്‍ വച്ച് കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തപ്പോള്‍ തടയാന്‍ എത്തിയ സെക്യൂരിറ്റി ജീവനക്കാരനായ അനൂപിനെ അസഭ്യം പറയുകയും മുഖത്തും കഴുത്തിനും മര്‍ദ്ദിക്കുകയുമായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്.
Summary: Koyilandy Cooperative Hospital employee was beaten up by a those who came for treatment