കൊയിലാണ്ടി ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ‘റൈഹാൻ’ ഇഫ്താർ വിരുന്ന് നടത്തി
കൊയിലാണ്ടി: കൊയിലാണ്ടി ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ‘റൈഹാൻ’ ഇഫ്താർ വിരുന്ന് നടത്തി. മുൻസിഫ് ആമിന കുട്ടി ഉദ്ഘാടനം ചെയ്തു. കൗൺസിലർ അസീസ് മാസ്റ്റർ ഇഫ്താർ സന്ദേശം നൽകിക്കൊണ്ട് മുഖ്യ പ്രഭാഷണം നടത്തി.
ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വി.സത്യൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഉമേന്ദ്രൻ സ്വഗതവും അഡ്വ. ടി.എൻ.ലീന നന്ദിയും പറഞ്ഞു. മജിസ്ട്രേറ്റ് ശ്രീജാ ജനാർദ്ദനൻ നായർ, സീനിയർ അഭിഭാഷകൻ ടി.കെ.ഉമ്മർ, ബിനോയ് ദാസ് എന്നിവർ സംസാരിച്ചു.