സാധാരണ ജീവിതത്തിലേക്ക് തിരികെ വരാൻ മജ്ജ മാറ്റിവെക്കണം, ചികിത്സയ്ക്ക് വേണ്ടത് ലക്ഷങ്ങൾ; മേലൂർ സ്വദേശി സജീഷിന് സഹായഹസ്തവുമായി കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി
കൊയിലാണ്ടി: ലുക്കീമിയ ബാധിച്ച് കിടപ്പിലായ മേലൂർ സ്വദേശി സജീഷിന് സഹായഹസ്തവുമായി കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി കുവൈത്ത് ചാപ്റ്റർ. സജീഷിന്റെ ജീവൻ നിലനിർത്തണമെങ്കിൽ എത്രയും വേഗം മജ്ജ മാറ്റിവയ്ക്കണം. എന്നാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിന് ചികിത്സയ്ക്ക് ആവശ്യമായ ഭീമമായ തുക കണ്ടെത്തുക എന്നത് പ്രയാസമാണെന്ന് കണ്ടറിഞ്ഞാണ് കൊയിലാണ്ടിക്കൂട്ടം കുവൈത്ത് ചാപ്റ്റർ സാമ്പത്തിക സഹായവുമായെത്തിയത്.
കുവൈത്ത് ചാപ്റ്റർ ജനറൽ സെക്രട്ടറി അനിൽകുമാർ മൂടാടിയിൽ നിന്ന് സജീഷ് ചികിത്സാ സഹായ സമിതി അംഗങ്ങളായ അഡ്വക്കറ്റ് നിധിൻ വാർഡ് മെമ്പർ സുധ, സാദിഖ് സഹാറ എന്നിവർ തുക സ്വീകരിച്ചു. കൊയിലാണ്ടി കൂട്ടം കുവൈത്ത്, കൊയിലാണ്ടി ചാപ്റ്റർ പ്രവർത്തകർ സംബന്ധിച്ചു.
ഏതാണ്ട് നാൽപത് ലക്ഷത്തിലധികം രൂപയാണ് സജീഷിന്റെ തുടർ ചികിത്സയ്ക്ക് ആവശ്യമായി വരുന്നത്. ചികിത്സാ സഹായകമ്മിറ്റിയും സുമനസുകളും ഇത്രയും വലിയ തുക കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതിന്റെ ഭാഗമായി ബിരിയാണി ചലഞ്ചും, ബസ് സർവീസ് നടത്തുയും ചെയ്തിരുന്നു. കാപ്പാട് കണ്ണങ്കടവ് റൂട്ടിലോടുന്ന അല്‍ഷിഫ ബസാണ് സജീഷിനായി ഒരുദിവസത്തെ സർവീസ്നടത്തി കിട്ടിയ തുക നൽകിയത്.
അക്കൗണ്ട് വിവരങ്ങള്‍:
സജീഷ് ചികിത്സ സഹായ സമിതി
കേരള ഗ്രാമീണ്‍ ബാങ്ക്
അക്കൗണ്ട് നമ്പര്‍: 40235101090611
ബ്രാഞ്ച്: ചെങ്ങോട്ടുകാവ്
IFSC code : KLGB0040235