കൈത്താങ്ങായി കൊയിലാണ്ടി റോട്ടറി; അമ്മക്കും മകനും ഉപജീവനത്തിന് പെട്ടിക്കട ഒരുക്കി നല്‍കി
കൊയിലാണ്ടി: നിരാലംബയായ അമ്മയ്ക്കും അംഗ പരിമിതിയുള്ള മകനും സഹായവുമായി കൊയിലാണ്ടി റോട്ടറി. അമ്മക്കും മകനും ജീവിത നിവൃത്തിക്കായി കൊയിലാണ്ടി സിവില്‍ സ്റ്റേഷനു മുന്നില്‍ പെട്ടിക്കട തുറന്നു നല്‍കിയാണ് കുടുംബത്തിന്റെ പ്രതീക്ഷക്ക് തിരിതെളിച്ചത്.
കൊയിലാണ്ടി തഹസില്‍ദാര്‍ സി.പി.മണിയുടെ സാന്നിധ്യത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. റോട്ടറി കൊയിലാണ്ടി പ്രസിഡന്റ് സി.സി ജിജോയ് അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ റോട്ടറി ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ പ്രബീഷ് കുമാര്‍, അസിസ്റ്റന്റ് ഗവര്‍ണര്‍ പ്രജിത്ത്.വി, മുന്‍ അസിസ്റ്റന്റ് ഗവര്‍ണര്‍ മാരായ അരവിന്ദക്ഷന്‍, ഗോപാലകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി ഡോ. ഭാസ്‌കരന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. റോറ്റേറിയന്‍ വിനീഷ് കുമാര്‍ നന്ദി പറഞ്ഞു.