കൊയിലാണ്ടി പെരുവട്ടൂർമുക്ക് ശ്രീഹരി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
കൊയിലാണ്ടി: പെരുവട്ടൂർപൂതകുറ്റി കുനി പടിഞ്ഞാറെ രാമൻകണ്ടി ശ്രീഹരി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. നാൽപ്പത് വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലേക്ക് പോകും വഴിയാണ് മരണം.
ഞായറാഴ്ച പൂക്കാട് എഫ്.എഫ് ഹാളിൽ അരങ്ങേറിയ ശാന്ത നാടകത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ശ്രീഹരിയായിരുന്നു. പെരുവട്ടൂർ എൽ.പി.സ്കൂൾ പി.റ്റി.എ പ്രസിഡന്റുമായിരുന്നു.
സചിന്ദ്രന്റെയും പ്രസന്നയുടെയും മകനാണ് ശ്രീഹരി. ഭാര്യ: ഗോപിക (പൊയിൽക്കാവ്). മക്കൾ: ഗൗരി പാർവ്വതി, ഗായത്രി. സഹോദരൻ: ശ്രീനാഥ്.